മലയാളസിനിമയുടെ ഇന്നലെകളിലെ ഒരു മുഖം കൂടി ഓര്‍മയിലേക്ക്.
കോട്ടയം മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം കുന്നേല്‍ കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 ഏപ്രില്‍ 14ന് ജനിച്ച കെ. ജെ. ജോസഫാണ് ജോസ്പ്രകാശായി മലയാളത്തിന്റെ വെള്ളിത്തിരയെ വിറപ്പിച്ചത്. ബേബി എന്നായിരുന്നു വിളിപ്പേര്. ചങ്ങനാശ്ശേരിയിലാണ് ജനിച്ചതെങ്കിലും പിതാവിന്റെ ഉദ്യോഗാര്‍ഥം കോട്ടയത്തേക്ക് താമസം മാറ്റുകയായിരുന്നു. കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തില്‍ ചേര്‍ന്നു. 1942ല്‍ ലാന്‍സ് നായിക്കായി പഞ്ചാബിലെ ഫിറോസ്പൂരിലെത്തി.ബംഗാളിലെ വര്‍ഗീയലഹള അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി മഹാത്മാഗാന്ധി ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സത്യാഗ്രഹത്തില്‍, അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഏഴ് പട്ടാളക്കാരില്‍ ഒരാള്‍ ജോസ്പ്രകാശായിരുന്നു.
കാതടപ്പിക്കുന്ന വാദ്യഘോഷത്തിന്റെ അകമ്പടിയോടെ കോട്ടും സ്യട്ടുമിട്ടു ഇംഗ്ലീഷ് പറഞ്ഞു രംഗപ്രവേശം ചെയ്യുന്ന ജോസ് പ്രകാശ് എന്ന വില്ലനു മാത്രമേ മലയാളിയുടെ മനസ്സിലിടമുണ്ടായിട്ടുള്ളൂ.
അഭിനേതാവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്...
അഭിനേതാവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്...
Traffic 2011
Mr. Brahmachari 2003
Ente Veedu Appuvinteyum 2003
Pathram 1999
Vazhunnor 1999 ..... Bishop
Meenathil Thalikettu 1998
Man of the Match 1996
Bheesmacharya 1994
Akashadoothu 1993
Devasuram 1993
Maanthrika Cheppu 1992
Indrajaalam 1990
Orukkam 1990
Veena Meettiya Vilangukal 1990
Kottayam Kunjachan 1990
Ee Kannikoodi 1990
Adikkurippu 1989
Adharvam 1989
Dhinarathrangal 1988
Loose Loose Arappiri Loose 1988
Vrutham 1987
Aankiliyude Tharattu 1987
Oru Sindoora Pottinte Ormaykku 1987
Rajavinte Makan 1986
Kshamichu Ennoru Vakku 1986
Snehamulla Simham 1986
Adukkan Entheluppam 1986
Ente Kanakkuyil 1985
Eeran Sandhya 1985
Ee Sabdam Innathe Sabdam 1985
Aa Neram Alppa Dooram 1985
Nirakkoottu 1985
Parannu Parannu Parannu 1984
Koottinilamkili 1984
Piriyilla Naam 1984
Swanthamevide Bandhamevide 1984
Oru Mukham Pala Mukham 1983
Belt Mathai 1983
Koodevide 1983
Sara Varsham 1982
Ithu Njangalude Katha 1982
John Jaffer Janardhanan 1982
Ithiri Neram Othiri Karyam 1982
Aarathi 1981
Thrishna 1981
Raktham 1981
Ahimsa 1981
Ariyappedatha Rahasyam 1981
Love in Singapore 1980
Manushya Mrugam 1980
Sakthi 1980
Puthiya Velicham 1979
Avano Atho Avalo 1979
Mamangam 1979
Eeta 1978
Lisa 1978
Pancha Thanthram 1974
Jesus 1973
CID Nazir 1971
Ollavum Theeravum 1969
Bhaktha Kuchela 1961
Harishchandra 1955
Sheriyo Thetto 1953 -Debut Film as singer and actor
എത്ര പേർക്കറിയാം ജോസ് പ്രകാശ് എന്ന പാട്ടുകരനെ..
പാട്ടും കൂത്തുമെല്ലാം നിഷിദ്ധമായ വില്ലന്മാരുടെ തലമുറയിലെ ഈ കാരണവര്‍ പക്ഷേ, വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ചത് പാട്ടുപാടിക്കൊണ്ടായിരുന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഈയൊരു പാരമ്പര്യം അവകാശപ്പെടാനുള്ള ഒരേയൊരു നടനും ഗായകനും ജോസ് പ്രകാശായിരിക്കും. പാട്ടു പാടുന്ന നടന്മാരില്‍ നിന്നും അഭിനയ പ്രതിഭ തെളിയിച്ച പാട്ടുകാരില്‍ നിന്നും എല്ലാം കൊണ്ടും വ്യത്യസ്തനായിരുന്നു ജോസ് പ്രകാശ്.
ജോസ്പ്രകാശ് പാടിയ ഗാനങ്ങൽ...
0 comments:
Post a Comment